×

ഗവര്‍ണര്‍ ബില്‍ തള്ളിയതില്‍ വിയോജിപ്പില്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ തള്ളിയതില്‍ വിയോജിപ്പില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്‍. ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമല്ല. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. തുടര്‍നപടികള്‍ പ്രതിപക്ഷവുമായി ആലോചിച്ച്‌ തീരുമാനിക്കും. വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് അന്തസില്ലാത്തതാണ്. ഉമ്മന്‍ചാണ്ടിയുടെ നിലപാട് അന്തസുറ്റതാണെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനയുടെ ഇരുനൂറാം അനുച്‌ഛേദം അനുസരിച്ചാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കാതെ തടഞ്ഞുവച്ചത്.

ബില്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ആരോഗ്യ സെക്രട്ടറി കുറിപ്പ് നല്‍കിയിരുന്നു. ബില്‍ അംഗീകരിച്ചാല്‍ കോടതിയലക്ഷ്യമാകുമെന്നും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ സെക്രട്ടറി കുറിപ്പ് നല്‍കിയത്. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഗവര്‍ണര്‍ ബില്‍ തള്ളിയത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ പുറത്തു പോകേണ്ടി വരുമെന്ന് ഉറപ്പായിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top