×

സന്തോഷ് പണ്ഡിറ്റ് വാക്കുപാലിച്ചു; വിഷുകൈനീട്ടമായി നല്‍കിയത് കുടിവെള്ളം

അട്ടപ്പാടി: വിഷുവിന് അട്ടപ്പാടിയിലെ ജനങ്ങള്‍ക്ക് കൈനീട്ടവുമായി നടനും സംവിധായകനുമായി സന്തോഷ് പണ്ഡിറ്റ്. അട്ടപ്പാടിയില്‍ കുടിവെള്ളസൗകര്യത്തിനായി 5000 ലിറ്റര്‍ ടാങ്ക് രണ്ടിടങ്ങളില്‍ സ്ഥാപിച്ചാണ് സന്തോഷ് പണ്ഡിറ്റ് നിരവധി കുടുംബങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കിയത്.

അട്ടപ്പാടിയിലെ കുടിവെള്ളപ്രശ്നത്തെക്കുറിച്ച്‌ ഫെസ്ബുക്കിലൂടെ ചിലര്‍ സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. കിലോമീറ്റര്‍ താണ്ടിയാണ് വെളളം ചുമന്ന് കൊണ്ടുവന്നിരുന്നതെന്ന് ഇവര്‍ സന്തോഷിനെ അറിയിച്ചു. പ്രദേശത്തേക്കുളള പൈപ്പും ജലസംഭരണിയും ശരിയാക്കിയാല്‍ വെളളം കിട്ടുമെന്നും ഇവര്‍ നടനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. ടാങ്ക് വെച്ച്‌ ഇതില്‍ നിന്നും വെളളം കുടിച്ച്‌ കൂടുതല്‍ സഹായം വാഗ്ദാനം നല്‍കിയാണ് സന്തോഷ് മടങ്ങിയത്.

കഴിഞ്ഞ ഓണത്തിനും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തിയിരുന്നു

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top