×

യൂണിഫോമില്‍ വെള്ളമടിച്ച്‌ കോണുതെറ്റി വനിതാ പൊലീസ്; (Video) മാനം കാത്ത് ഉന്നത ഉദ്യോഗസ്ഥര്‍

 

ചെന്നൈ: യൂണിഫോമില്‍ വെള്ളമടിച്ചു കിറുങ്ങിയ വനിതാ പൊലീസ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു. വള്ളമടിച്ചു കോണുതെറ്റിയ വനിതാ പൊലീസിന്റെ വീഡിയോ വൈറലായതോടെയാണ് നടപടി ഉണ്ടായത്. തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ച്‌ ലക്കുകെട്ടത്. വഴിയരികില്‍ ഒതുക്കിയിട്ടിരിക്കുന്ന കാറിന്റെ സീറ്റിലിരുന്ന് സുഹൃത്തുക്കളുമൊത്താണ് ഇവര്‍ വെള്ളമടിച്ചത്. വനിതാ ഓഫീസര്‍ മദ്യപിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ദിണ്ടിഗല്‍ എസ്‌പി ആര്‍.ശക്തിവേല്‍ അറിയിച്ചത്.

അതേസമയം പൊലീസുകാരി ഡ്യൂട്ടിയിലായിരുന്നില്ലെന്നും ഒരു ബന്ധുവിന്റെ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമെന്നും അദ്ദേഹം വിശദീകരിച്ചു. യൂണിഫോമില്‍ മദ്യപിച്ചത് അച്ചടക്ക ലംഘനമാണെന്ന് കണ്ടാണ് സസ്‌പെന്‍ഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മദ്യപിച്ച പൊലീസുകാരിക്കെതിരെ ശക്തമായ പ്രചാരണമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top