×

നരേന്ദ്ര മോദിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി;

ദില്ലി: 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സ്വന്തം മണ്ഡലത്തില്‍ നിന്നും പരാജയപ്പെടുമെന്ന് രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ വാരണാസിയാണ് നരേന്ദ്ര മോദിയുടെ മണ്ഡലം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുമെന്നും നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലം തന്നെ നഷ്ടമാകുമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

രാഹുല്‍ ഗാന്ധിയുടെ പ്രവചനത്തിന് പിന്നാലെ അതേ നാണയത്തില്‍ ബിജെപിയും തിരിച്ച്‌ മറുപടി നല്‍കി. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കും സ്വന്തം മണ്ഡലങ്ങള്‍ നഷ്ടമാകും എന്നാണ് ബിജെപി നല്‍കിയ മറുപടി.

നരേന്ദ്ര മോദിയുടെ കാര്യം ഓര്‍ത്ത് രാഹുല്‍ ഗാന്ധി പേടിക്കേണ്ട ആവശ്യം ഇല്ല. 2019 ലെ തെരഞ്ഞെടുപ്പില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ രാഹുല്‍ ഗാന്ധി സ്വയം പരിശ്രമിച്ചാല്‍ മതിയെന്ന് ബിജെപി വക്താവ് അനില്‍ ബാലുനി രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് അമേഠിയും സോണിയ ഗാന്ധിക്ക് റായ്ബലേറിയും നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ രീതിയിലുള്ള പരാജയം നേരിടേണ്ടി വരുമെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസരിക്കവെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച്‌ ചേര്‍ന്നാല്‍ ബിജെപി തെരഞ്ഞെടുപ്പില്‍ പരാജപ്പെടും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top