×

ജയറാമിനോട്‌ തോറ്റ്‌ പിഷാരടി തല മൊട്ടയടിച്ചു ; അത്ഭുതപ്പെട്ട്‌ പ്രേക്ഷകര്‍

അവാര്‍ഡ് നിശയുടെ വേദിയില്‍ തലയിലെ മുടി വടിച്ച് രമേഷ് പിഷാരടി. ഫ്‌ളവേഴ്‌സ് ടിവിയുടെ ഇന്ത്യന്‍ ഫിലിം അവാര്‍ഡ് പുരസ്‌കാര വേദിയിലായിരുന്നു നടന്‍ ജയറാം രമേഷ് പിഷാരടിയെ കൈയോടെ പിടികൂടി മൊട്ടയടിപ്പിച്ചത്.

പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ തത്ത എന്ന ചിത്രത്തില്‍ തലമൊട്ടയടിച്ച പക്ഷി വില്‍പ്പനക്കാരന്റെ വേഷത്തിലാണ് ജയറാം അഭിനയിക്കുന്നത്. അന്ന് ജയറാം തലമൊട്ടയടിച്ചപ്പോള്‍ സപ്പോര്‍ട്ടിനായി മൊട്ടയടിക്കാമെന്ന് പിഷാരടി പറഞ്ഞിരുന്നു. പിന്നീട് ജയറാമിന് പിടികൊടുക്കാതെ പിഷാരടി മുങ്ങി നടക്കുകയായിരുന്നു. പക്ഷെ, ഫ്‌ളവേഴ്‌സിന്റെ വേദിയില്‍ അവതാരകനായി എത്തിയ ജയറാം പിഷാരടിയെ കൈയോടെ പിടികൂടുകയായിരുന്നു. ചെണ്ടമേളത്തിന്റെയൊക്കെ അകമ്പടിയോടെയാണ് പിഷാരടിയുടെ തലമൊട്ടയടി നടന്നത്.

https://twitter.com/aneeshkallada/status/981098932364193792

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top