×

കൂര ചെറുതുമതി, പക്ഷേ ചോരരുത്… സിപിഎം ബന്ധമുപേക്ഷിച്ച്‌ പുരുഷോത്തമന്‍

പത്തനംതിട്ട: അരനൂറ്റാണ്ടുകാലം സിപിഎമ്മിന്റെ സന്തതസഹചാരിയും മുന്‍ ജില്ലാ കമ്മറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സമിതിയംഗവുമായിരുന്ന വികെ പുരുഷോത്തമന്‍ പിള്ള രാജിവച്ച്‌ സിപിഐയില്‍ ചേര്‍ന്നു. പത്രസമ്മേളനത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ പണാപഹരണം അടക്കമുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സഖാക്കളുടെ സ്വന്തം വികെപി സിപിഐ കൊടിക്കീഴിലേക്ക് ചേക്കേറുന്നത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തിപൂജയില്‍ സന്തോഷിക്കുന്നയാളാണെന്നും പണപ്പിരിവുകാര്‍ക്കും പാര്‍ശ്വവര്‍ത്തികള്‍ക്കും മാത്രമാണ് ഈ പാര്‍ട്ടിയില്‍ സ്ഥാനമെന്നും വികെപി തുറന്നടിച്ചു: പത്രസമ്മേളനത്തില്‍ ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍ ചുവടെ:

സിപിഎം ജില്ലാ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കില്‍ പ്രതിഷേധിച്ചാണ് രാജി. അഴിമതിയും പണപ്പിരിവും തന്‍പ്രമാണിത്വവും ഏകാധിപത്യ രീതിയും കൊണ്ട് ജീര്‍ണിച്ച നേതൃത്വമാണ് ഇവിടെ സിപിഎമ്മിനുള്ളത്. എക്കാലത്തും പാര്‍ട്ടി ലൈനില്‍ നില കൊണ്ട നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ നടന്നത്. ജില്ലാ സെക്രട്ടറിയെ അമാനുഷികനായി ചിത്രീകരിച്ച്‌ വ്യക്തി പൂജ നടത്തുന്നതിനെ എതിര്‍ത്തതു കൊണ്ടാണ് തനിക്ക് ജില്ലാകമ്മറ്റിയംഗത്വം നഷ്ടമായത്. ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സഹിക്കാന്‍ കഴിയാത്ത പണപ്പിരിവാണ് ഇവര്‍ നടത്തി കൊണ്ടിരിക്കുന്നത്.

മറ്റു മാര്‍ഗമില്ലാത്തതു കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. സിപിഐയിലേക്കാണ് പോകുന്നത്: കൂര ചെറുതുമതി, പക്ഷേ ചോരരുത്.

1968 ലാണ് വികെപി സിപിഐഎം അംഗമാകുന്നത്. 1970 ല്‍ നാരങ്ങാനം ലോക്കല്‍ സെക്രട്ടറിയായി മത്സരിച്ചു. കെ കെ നായര്‍ പാര്‍ട്ടി വിട്ടപ്പോള്‍ പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ നെടുന്തുണായി. 19 വര്‍ഷം പത്തനംതിട്ട ഏരിയാ സെക്രട്ടറിയായിരുന്നു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് കരുതിയിരുന്നപ്പോഴാണ് ജില്ലാ കമ്മറ്റിയില്‍ നിന്നും എടുത്തു കളഞ്ഞത്. നാല്‍വര്‍ സംഘമാണ് ജില്ലയില്‍ പാര്‍ട്ടിയെ നശിപ്പിക്കുന്നതെന്നും വികെപി പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top