×

ഷുഹൈബ് വധത്തില്‍ -മുഖ്യമന്ത്രി ആറു ദിവസം വാ തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കണ്ണൂര്‍: മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകുമെന്ന് ചെന്നിത്തല ചോദിച്ചു. ഡമ്മി പ്രതികളാണ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഉറപ്പാണ്. പ്രതികള്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് കീഴടങ്ങിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പരോളിലിറങ്ങിയ പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുന്നു. പൊലീസിന്‍റെ കൈ കെട്ടിയിടപ്പെട്ടുവെന്നാണ് സംശയിക്കേണ്ടത്. എസ്.പിയെ നോക്കുകുത്തിയാക്കി കേസന്വേഷണം വഴിതെറ്റിക്കാന്‍ സി.പി.എം ശ്രമിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും കൊലപാതക പാര്‍ട്ടികളായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു.

ഷുഹൈബ് വധകേസില്‍ കിര്‍മാണി മനോജിന്‍റെയും കൊടി സുനിയുടെയും പങ്ക് വ്യക്തമാണ്. വെട്ടിന്‍റെ ശൈലി ടി.പിയെ കൊലപ്പെടുത്തിയ രീതി തന്നെ. സി.പി.എം ദേശീയ നേതൃത്വം അക്രമ രാഷ്രീയത്തിലെ നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്ത് സി.പി.എം അക്രമത്തിന് ദേശീയ നേതൃത്വം മറുപടി പറയണം. ടി.പി കേസിലെ അന്വേഷണ കമീഷനെ കുറിച്ച്‌ ദേശീയ നേതൃത്വം പ്രതികരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഫെബ്രുവരി 21ന് കണ്ണൂരില്‍ സമാധാന യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിളിച്ച്‌ യോഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതായും ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top