×

കേരളം കൊലപാതകികളുടെ പറുദീസയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം:  ഇവിടെ ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാം. ആര്‍ക്കെതിരെയും ബോംബെറിയാം. ജനക്കൂട്ടത്തിന് ആരെയും കൊല്ലാം.

ഭരണകൂടത്തിന്റെ നിശ്ചാലവസ്ഥയും നിയമവാഴ്ചയില്ലാത്തതുമാണ് ഇത്തരമൊരു അവസ്ഥയിലെത്തിച്ചത്. ഇതൊന്നും ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ എല്ലാത്തിനേയും വെള്ളപൂശുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐ ഗുണ്ടകളാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കികൊണ്ട് എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. മധുവിന്റേയും സഫീറിന്റേയും ഷുഹൈബിന്റേയും കൊലപാതകങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തായാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top