×

സിഐ ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം നക്ഷത്ര ആമകളെ റെയ്‌ഡ്‌ ചെയ്‌തു;

തൊടുപുഴ : തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ജി ശ്രീമോന്റെ നേതൃത്വത്തിലുള്ള സംഘം അരിക്കുഴ കൃഷി ഫാമിന്‌ സമീപമുള്ള മുണ്ടയ്‌ക്കല്‍ അനൂപിന്റെ വീട്ടില്‍ നിന്നും നാല്‌ നക്ഷത്ര ആമകളെ പിടികൂടിയത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രി എട്ടിന്‌ വീട്‌ റെയ്‌ഡ്‌ ചെയ്‌താണ്‌ പൊലീസ്‌ ആമകളെ കണ്ടെത്തിയത്‌. ഇതേ സമയം ഇന്നലെ തന്നെ അനൂപിനെ 45 ആമകളുമായി എറണാകുളം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. വീട്ടിലെത്തിയപ്പോള്‍ അനൂപിന്റെ ഭാര്യ അജിത മാത്രമാണുണ്ടായിരുന്നത്‌. പൊലീസ്‌ സംഘത്തെ കണ്ടയുടനെ ആമകളെ ടോയ്‌ല്‌റ്റ്‌ ക്ലോസറ്റിലേക്ക്‌ ഇട്ട്‌ ഫള്‌ഷ്‌ ചെയ്‌തു. ഉടന്‍ തന്നെ കയ്യുറയിട്ട്‌ നാലെണ്ണത്തിനെ പൊലീസ്‌ രക്ഷിച്ചെടുക്കുകയും, ബാക്കി രണ്ടെണ്ണം കണ്ടെത്താന്‍ സാധിച്ചതുമില്ല. അനൂപ്‌ ഇപ്പോള്‍ എറണാകുളം ജയിലില്‍ റിമാന്‍ഡിലാണ്‌. അജിതയെ ഇന്ന്‌ മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന്‌ ശ്രീമോന്‍ പറഞ്ഞു. വീട്‌ റെയ്‌ഡ്‌ ചെയ്‌തപ്പോള്‍ നാല്‌ ലക്ഷത്തോളം രൂപയും ഹോണ്ട ജാസ്‌ കാറും കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top