×

ബിനോയ് കോടിയേരിയെ തിരികെയെത്തിക്കാന്‍ സുഷമാ സ്വരാജ് ഇടപെടണം: പരിഹാസവുമായി വി.ടി ബല്‍റാം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ. 13 കോടിയുടെ ചെക്ക് കേസില്‍ ദുബായില്‍ സിവില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മകന്‍ ബിനോയ് കോടിയേരി യാത്ര വിലക്ക് നേരിട്ടതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെ പരിഹാസം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ബല്‍റാമിന്റെ പരിഹാസം. ഇരുവരുടെയും പേര് പരാമര്‍ശിക്കാതെയാണ് വി.ടി. ബല്‍റാം പരിഹസിച്ചത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെ നിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല.
രണ്ടാമത്തവന് ഇവിടെ നിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല.
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം….

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top