×

പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലെന്ന്: ഗായത്രി സുരേഷ്

കൊച്ചി: മലയാളത്തിലെ യുവനായികമാരിലൊരാളാണ് ഗായത്രി സുരേഷ്. സിനിമകളില്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന നടിയെ സോഷ്യല്‍മീഡിയയില്‍ പരിഹസിക്കുന്നവര്‍ ഏറെയാണ്. ഫെയ്സ്ബുക്ക് ലൈവില്‍ വന്ന നടിയെ തെറിവിളിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകള്‍ കാണുമ്പോള്‍ ആദ്യമൊക്കെ വിഷമം വരാറുണ്ടെന്നും ഇപ്പോള്‍ അതില്ലെന്നും താരം പറയുന്നു. ഒരു അഭിമുഖത്തിലാണ് ഗായത്രിയുടെ പ്രതികരണം.

ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ല. നമ്മള്‍ മുന്നോട്ട് പോകുക ഗായത്രി പറഞ്ഞു.

മുമ്പ് സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് എന്നോട് വെറുപ്പുള്ളപോലെ ചിലര്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുമെന്നാണെന്ന് താരം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top