×

ഗോവ മുഖ്യമന്ത്രിക്ക് പാന്‍ക്രിയാസ് ക്യാന്‍സറെന്ന് റിപ്പോര്‍ട്ടുകള്‍;

മുംബൈ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് ക്യാന്‍സറെന്ന് റിപ്പോര്‍്ട്ട്. പാന്‍ക്രിയാസിലാണ് ക്യാന്‍സര്‍ കണ്ടെത്തിയത്. അസുഖത്തിന്റെ നാലാം ഘട്ടത്തിലാണ് മുഖ്യമന്ത്രിയെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. നിലവില്‍ മുംബൈയിലെ ലീലാവതി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് പരീക്കര്‍.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കടുത്ത വയറ് വേദനയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു പരീക്കര്‍, തുടര്‍ന്ന് ഗോവയിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു, തുടര്‍ന്ന് മുംബൈയില്‍ എത്തിയപ്പോള്‍ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുള്ള പരിശോദനയിലാണ് ക്യാന്‍സറാണെന്ന് കണ്ടെത്തിയത്.

നിലവില്‍ ക്യാന്‍സറിന്റെ നാലാമത്തെ സ്റ്റേജിലാണ് പരീക്കറുള്ളത്. നിലവില്‍ പി ജഗന്നാഥിന്റെ ചികിത്സയിലാണ് അദ്ദേഹം. എന്നാല്‍ ഇതിനെക്കുറുച്ച്‌ ഒഫിഷ്യലായി ഹോസ്പിറ്റല്‍ പ്രതികരിച്ചിട്ടില്ല.

അതേ സമയം പരീക്കര്‍ അസുഖ ബാധിതന്‍ ആണെന്നും ചികിത്സ ശരിയായ ദിശയിലൂടെയാണ് പോകുന്നതെന്നും അസുഖം മാറി ഉടന്‍ തന്നെ കര്‍ത്തവ്യ മണ്ഡലത്തിലേക്ക് അദ്ധേഹം തിരിച്ച്‌ വരുമെന്നും ഗോവ സൗത്ത് എം പിയായ നരേന്ദ്ര സവായ്ക്കര്‍ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top