×

കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോ?; പി. ജയരാജന്‍ മറുപടി പറയണമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസില്‍ കീഴടങ്ങിയവര്‍ യഥാര്‍ത്ഥ പ്രതികളാണോയെനന് സംശയമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ പി.ജയരാജന്‍ മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ സമാധാന യോഗം വിളിക്കാന്‍ പോലും കലക്ടര്‍ തയാറായിട്ടില്ലെന്ന് സുധാകരന്‍ ആരോപിച്ചു.
വലിയ അക്രമമാണ് ഉണ്ടായത്. കൊലപാതകത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിന് തെളിവാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

ഷുഹൈബിനെ ക്രിമിനലാക്കാന്‍ ശ്രമിക്കുന്ന പി. ജയരാജനാണ് ഏറ്റവും വലിയ ക്രിമിനല്‍. സംഘര്‍ഷത്തിന് അയവു വരുത്തേണ്ട സമീപനം ഇതുവരെയുണ്ടായിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ആകാശ്, റിജിന്‍ എന്നിവരാണ് ഇന്ന് രാവിലെ സിപിഎം പ്രാദേശിക നേതാക്കള്‍ക്കൊപ്പം എത്തി കീഴടങ്ങിയത്. ഇവരെ കസ്റ്റഡിയിലെടുത്ത പോലീസ് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top