×

കമ്യൂണിസ്റ്റുകാര്‍ ഷര്‍ട്ടിടാതെ നടക്കണോ..? എ എന്‍ ഷംസീര്‍ എംഎല്‍എ

തിരുവനന്തപുരം : നിയമസഭ സാമാജികന്‍ എന്ന നിലയില്‍ കണ്ണട വാങ്ങാന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് അവകാശമുണ്ടെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. ഇതൊക്കെ അന്താരാഷ്ട്ര കാര്യങ്ങളെന്ന തരത്തിലാണ് ചര്‍ച്ച ചെയ്യുന്നത്. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. കമ്യൂണിസ്റ്റുകാര്‍ ഷര്‍ട്ടിടാതെ നടക്കണോ ? ഷംസീര്‍ ചോദിച്ചു.

കമ്യൂണിസ്റ്റുകാര്‍ ഷര്‍ട്ടിടുന്നുണ്ടോ, മുണ്ടുടുക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മാധ്യമങ്ങള്‍ പാപ്പരാസികളുടെ തലത്തിലേക്ക് പോകുന്നതായി സംശയമുണ്ടെന്നും ഷംസീര്‍ പറഞ്ഞു. കുറച്ചുകഴിഞ്ഞാല്‍ അടിവസ്ത്രങ്ങളുടെ പുറകേ പോയാലും അത്ഭുതപ്പെടാനില്ലെന്നും ഒരു ചാനലിനോട് പ്രതികരിക്കവെ ഷംസീര്‍ അഭിപ്രായപ്പെട്ടു.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയ ഇനത്തില്‍ അര ലക്ഷം രൂപയോളം ചെലവാക്കിയതായി വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ലെന്‍സിന് 45,000 രൂപയും, ഫ്രെയിമിന് 4,900 രൂപയുമാണ് സ്പീക്കര്‍ സര്‍ക്കാരില്‍ നിന്നും ഈടാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top