×

ആകാശ് തില്ലങ്കേരിയെ കണ്ടിട്ടുണ്ട്; അക്രമി സംഘത്തില്‍ അവന്‍ ഇല്ലായിരുന്നു -നൗഷാദ്

കണ്ണൂര്‍: ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ലായിരുന്നെന്ന് ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്. ആകാശ് തില്ലങ്കരിയെ നേരിട്ടറിയാം, എന്നാല്‍ വന്നയാളുകളില്‍ ഒരാള്‍ക്ക് പോലും ആകാശിന്റെ ശരീരത്തോട് സാദൃശ്യമില്ലായിരുന്നു- നൗഷാദ് വ്യക്തമാക്കി. മൂന്ന് പേര്‍ ചേര്‍ന്നാണ് ഷുഹൈബിനെ വെട്ടിയത്. വെട്ടിയവര്‍ക്ക് ആകാശിനോളം ആകാരം ഇല്ല. 26-27 വയസ്സുള്ളവര്‍ ആണ് അക്രമികള്‍. ആകാശ് ആ സംഘത്തില്‍ ഇല്ലെന്ന് നൗഷാദ് വ്യക്തമാക്കി. ഷുഹൈബിനെ വെട്ടിയത് പുറകോട്ടു വളഞ്ഞ കനം കൂടിയ വാള്‍ കൊണ്ടാണ്. ഇത്തരം വാള്‍ ഉപയോഗിക്കുന്നത് വെട്ടിമാറ്റണമെന്ന ഉദ്ദേശത്തോടെയാണെന്നും ഇയാള്‍ വ്യക്തമാക്കി. നേരത്തെ കൊലയാളികള്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞിരുന്നു. കൊലയാളികളെത്തിയത് വാടകയ്ക്കെടുത്ത രണ്ട് കാറുകളിലാണെന്ന് പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top