×

ഭര്‍ത്താവ് അശ്ലീല ചിത്രങ്ങള്‍ക്ക് അടിമ; പോണ്‍ സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍

പോണ്‍ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരി സുപ്രീം കോടതിയില്‍. പോണ്‍സൈറ്റിന് അടിമയായ ഭര്‍ത്താവ് വിലയേറിയ സമയം മുഴുവന്‍ സൈറ്റില്‍ ചെലവഴിക്കുന്നുവെന്നും ഇത് ദാമ്പത്യബന്ധത്തെ തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണ് യുവതി ഹര്‍ജി നല്‍കിയത്.

അശ്ലീല ചിത്രങ്ങളുടെ അടിമയായതോടെ മുപ്പത്തഞ്ചുകാരനായ ഭര്‍ത്താവ് ലൈംഗിക വൈകൃതങ്ങള്‍ പ്രകടിപ്പിക്കുന്നു. നിത്യജീവിതത്തിലെ പലകാര്യങ്ങളും ഭര്‍ത്താവ് അവഗണിക്കുകയാണ്. ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും യുവതി പറയുന്നു. പോണ്‍സൈറ്റുകള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top