×

വിരമിക്കാന്‍ സമയമായി ;സോണിയ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്താല്‍ താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നേക്കുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി.

കഴിഞ്ഞ 20 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്ന തനിക്ക് ഇനി വിരമിക്കലിന്റെ സമയമാണെന്ന് സോണിയ പ്രതികരിച്ചു.

രാഹുലിന്റെ സ്ഥാനാരോഹണത്തിന് ശേഷം എന്താണ് പദ്ധതിയെന്ന ചോദ്യത്തിനായിരുന്നു സോണിയയുടെ പ്രതികരണം. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രാപ്തനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ.

കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് രാഹുല്‍ സ്ഥാനമേറ്റെടുക്കുക. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ്സ് അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറും.

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top