×

രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഡിസംബര്‍ 16ന് കോണ്‍ഗ്രസ്സ് അധ്യക്ഷനായി ചുമതലയേല്‍ക്കും.

ലളിതമായ ചടങ്ങുകളോടെയായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം നടക്കുക.

സോണിയ ഗാന്ധി 16ന് എ.ഐ.സി.സി.എയെ അഭിസംബോധന ചെയ്യും.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസ് ചരിത്രത്തിലെതന്നെ രണ്ടാമത്തെ ചരിത്രസംഭവമാകുന്ന തലമുറകൈമാറ്റമായിരിക്കും ഇത്.

1929 ല്‍ ലഹോറിലെ കോണ്‍ഗ്രസ് സമ്മേളനത്തിലാണു പ്രസിഡന്റ് മോട്ടിലാല്‍ നെഹ്റുവില്‍ നിന്നു പുത്രനായ ജവഹര്‍ലാല്‍ നെഹ്റു അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്.

എന്നാല്‍ 1929 ഡിസംബറിലെ ലഹോര്‍ സമ്മേളനത്തില്‍ കോളനി പദവിയുടെ കാലം കഴിഞ്ഞതിനാല്‍ കേന്ദ്രത്തിലെയും പ്രവിശ്യകളിലെയും അംഗങ്ങളോടു രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പിന്നീട് 88 വര്‍ഷങ്ങള്‍ക്കുശേഷം സമാനമായ ഒരു തലമുറകൈമാറ്റം രാഹുല്‍ ഗാന്ധിയിലൂടെ സംഭവിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top