×

യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണ്,കാത്തിരിക്കു ;രജനീകാന്ത്

ചെന്നൈ: ജനങ്ങള്‍ ഏറെ നാളുകളായി ഉറ്റു നോക്കുന്ന വിഷയമാണ് സ്റ്റൈല്‍ മന്നന്‍ രജനീകന്തിന്റെ രാഷ്ട്രീയ പ്രവേശനം. ഇന്ന് രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചനയാണ് രജനീ ആരാധകര്‍ക്ക് നല്‍കുന്നത്. കോടമ്ബകത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നല്‍കിയിരിക്കുന്നത്. ആരാധകരോട് കാത്തിരിക്കാനും ഡിസംബര്‍ 31 നു തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യകതമാക്കുമെന്ന് രജനീകാന്ത് അറിയിച്ചിട്ടുണ്ട്.

തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം പറഞ്ഞു. യുദ്ധത്തിന് ഇറങ്ങുകയാണെങ്കില്‍ വിജയിക്കണം, അതിന് തന്ത്രങ്ങള്‍ ആവശ്യമാണെന്നും രജനീകാന്ത് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top