×

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇത്തരത്തില്‍ ഭീഷണി സന്ദേശമെത്തിയത്. അതേസമയം, സന്ദേശത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച്‌ പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്. രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയിരുന്നു. ഭീഷണി സന്ദേശം എത്തിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top