×

പ്രധാനമന്ത്രിയുടെ അശ്ലീല ട്രോളുകള്‍; ഫേസ്ബുക്ക്‌ പേജ് അഡ്മിനായ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ഫേസ്ബുക്ക്‌ പേജിന്റെ അഡ്മിനായ മണിമെയ്‌ ഐച്ച് എന്നയാളെ ബംഗാളിലെ മിഡ്നാപൂര്‍ ജില്ലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. സൗത്ത് കൊല്‍ക്കത്ത കോളേജിലെ മൂന്നംവര്‍ഷ ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും പോലീസ് വെളിപ്പെടുത്തി. നേതാജി, ടാഗോര്‍,സ്വാമിജി തുടങ്ങി നിരവധി പ്രമുഖരുടെ അശ്ലീല മെമെകള്‍ ഇയാള്‍ ഉണ്ടാക്കിയതായി പോലീസ് പറഞ്ഞു. തമാശയും അഹങ്കാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഈ പേജ് എല്ലാ പരിധികളും ലംഘിച്ചിരുന്നതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് പേജ് ഉണ്ടാക്കിയത്. ആദ്യ കാലങ്ങളില്‍ നടീനടന്മാരുടെ ചിത്രങ്ങള്‍ വച്ചുണ്ടാക്കിയ തമാശ ട്രോളുകളാണ് പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് പതുക്കളെ അശ്ലീല ഉള്ളടക്കത്തിലേക്ക് മാറുകയായിരുന്നു. പേജിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെങ്കിലും വലിയ സാങ്കേതിക ജ്ഞാനമുള്ള ഇയാളെ കണ്ടെത്തുക പോലീസിന് അസാധ്യമായിരുന്നു. പിന്നീട് കൊല്‍ക്കത്ത പോലീസിന്റെ സൈബര്‍ വിഭാഗം നടത്തിയ നിരവധി ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രതി പോലീസ് വലയിലായത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top