×

നോണ്‍ എസി തിയറ്ററുകള്‍ക്ക് ഇനിമുതല്‍ സിനിമകള്‍ ലഭിക്കില്ല

കൊച്ചി: നോണ്‍ എസി തീയറ്ററുകള്‍ക്ക് ചലച്ചിത്രങ്ങള്‍ നല്‍കില്ലെന്ന് വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍. ജനുവരി ഒന്നു മുതല്‍ നോണ്‍ എ.സി തിയറ്ററുകള്‍ക്ക് സിനിമ അനുവദിക്കരുതെന്ന് കാട്ടി സംഘടന സര്‍ക്കുലര്‍ ഇറക്കി.

സംഘടനയുടെ ഈ തീരുമാനം സംസ്ഥാനത്തെ 75 ഓളം തിയറ്ററുകള്‍ക്ക് തിരിച്ചടിയാകും.നിര്‍മ്മാതാക്കളും വിതരണക്കാരും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് ഈ തീരുമാനം എടുത്തതെങ്കിലും ഇതുവരെ നടപാക്കിയിരുന്നില്ല.

എന്നാല്‍ അടുത്തവര്‍ഷമുതല്‍ തീരുമാനം കര്‍ശനമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലറാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top