×

നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ് ;വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിനാണ് കേസ്.

കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് വീണ്ടും കേസെടുത്തു. വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിനാണ് കേസ്.

പുതുച്ചേരിയില്‍ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ നേരത്തെ ഫഹദ് ഫാസില്‍ 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഒന്നരകോടിയോളം രൂപയുടെ ആഡംബര കാര്‍ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിന് 30 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഫഹദ്ഫാസില്‍ വരുത്തിയതെന്നാണ് സൂചന.

മോട്ടോര്‍ വാഹനവകുപ്പ് ഫഹദില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയപ്പോള്‍ കാര്‍ കേരളത്തില്‍ ഉപയോഗിക്കുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്‍ എറണാകുളത്ത് ഉപയോഗിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഫഹദിനെതിരെ ക്രൈംബ്രാഞ്ചിനോട് കേസെടുക്കാന്‍ ആലപ്പുഴ ആര്‍.ടി.ഒ. ഷിബു കെ.ഇട്ടി ആവശ്യപ്പെടുകയായിരുന്നു. കാറിന്റെ നികുതി അടക്കാനും ഫഹദിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top