×

തൈമുറിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞു വനം സമ്മാനിച്ച് കരീനയുടെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവാകര്‍

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്ബതികളുടെ മകന്‍ തൈമൂറിന് ഒന്നാം പിറന്നാളിന് ലഭിച്ച സമ്മാനം കൗതുകമാകുകയാണ്.

കരീനയുടെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവാകര്‍ ആണ് തൈമുറിന് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞു വനം സമ്മാനിച്ചത്.

പ്ലാവ്, നെല്ലി, ഞാവല്‍, വാഴ, പപ്പായ തുടങ്ങി നിരവധി ഫലവൃക്ഷങ്ങളാണ് തൈമുറിന് നല്‍കിയ വനത്തിലുള്ളത്.

മുംബൈയുടെ അതിര്‍ത്തിയിലുള്ള സൊനേവ് ഗ്രാമത്തിലാണ് ഈ വനമുള്ളത്.

വനത്തിന്റെ പ്രത്യേകതയെന്താണെന്ന് ചോദിച്ചാല്‍ ഇവിടുത്തെ എല്ലാ ഫലവൃക്ഷങ്ങള്‍ക്കും തൈമുറിനെപ്പോലെ പ്രായം കുറവാണ്.

ഹരിയാനയിലെ പട്ടൗഡി പാലസില്ലാണ് തൈമുറിന്റെ ഒന്നാം പിറന്നാളാഘോഷം നടന്നത്. നഗരത്തിലെ ആഘോഷങ്ങളില്‍ നിന്നും മാറി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തൈമുറിന്റെ പിറന്നാള്‍ ആഘോഷം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top