×

ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള അമേരിക്കന്‍ നടപടി നിയമവിരുദ്ധവും അപകടകരവുമെന്ന് അറബ് ലീഗ്

കെയ്റോ : ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള അമേരിക്കന്‍ നടപടി നിയമവിരുദ്ധവും അപകടകരവുമെന്ന് അറബ് ലീഗിന്റെ അടിയന്തിര യോഗം വിലയിരുത്തി.

ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം പിന്‍വലിക്കണമെന്നും അറബ് ലീഗ് പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുത്ത 22 രാജ്യങ്ങളും അമേരിക്കയുടെ നിലപാടിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി.

വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് അറബ് ലീഗ് വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേര്‍ന്നത്. തീരുമാനം അപകടകരമാണെന്നും പിന്‍വലിക്കണമെന്നും യോഗം വ്യക്തമാക്കി.

നടപടിയില്‍ നിന്ന് പിന്മാറണമെന്നും കിഴക്കന്‍ ജറുസലേം പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും യോഗത്തില്‍ സൌദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.

ഇതിനായി അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ത്തിക്കൊണ്ട് വരണമെന്നും ജുബൈര്‍ യോഗത്തില്‍ പറഞ്ഞു.

അറബ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ തീരുമാനം പുനപരിശോധിപ്പിക്കാനാകുമെന്ന് ജോര്‍ദാന്‍ നിലപാടെടുത്തു.

പലസ്തീനിലെ സായുധ ശക്തികളെ പ്രോത്സാഹിപ്പിക്കാനേ തീരുമാനം കൊണ്ടാകൂ എന്നായിരുന്നു യുഎഇയുടെ നിലപാട്.

പ്രശ്നത്തില്‍ ഭിന്നസ്വരമില്ലെന്നും പലസ്തീനെ അംഗീകരിച്ചേ മുന്നോട്ട് പോകാനാകൂവെന്നും അറബ് ലീഗ് വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top