×

ജനുവരി ഒന്നുമുതല്‍ പത്തു വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വെ

പാലക്കാട്: അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ജനുവരി ഒന്നുമുതല്‍ പത്തു വരെ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വെ അറിയിച്ചു.

•മംഗലാപുരം സെന്‍ട്രല്‍-കോയമ്ബത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 75 മിനിറ്റ് വൈകി
ഉച്ചക്ക് ഒന്നിന് പുറപ്പെടും.
•കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് 35 മിനിറ്റ് വൈകി ഉച്ചക്ക് ശേഷം 3.10ന് പുറപ്പെടും.
•കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി ഉച്ചക്ക് ശേഷം 3.20ന് പുറപ്പെടും.
•കോയമ്ബത്തൂര്‍-മംഗലാപുരം സെന്‍ട്രല്‍ പാസഞ്ചര്‍ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. ഈ ട്രെയിനിന്റെ തിരിച്ചുള്ള സര്‍വിസും ഇതേ സ്റ്റേഷനുകള്‍ക്കിടയില്‍ റദ്ദാക്കി.
•ജനുവരി മൂന്ന്, 10 തീയതികളില്‍ ലോക്മാന്യതിലക്-എറണാകുളം തുരന്തോ എക്സ്പ്രസ് രണ്ടര മണിക്കൂര്‍ വൈകും.
•ജനുവരി ഒന്ന്, നാല്, എട്ട് തീയതികളില്‍ പുണെ-എറണാകുളം ജങ്ഷന്‍ എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയോടും. ജനുവരി ആറിന് ദാദര്‍-തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് 45 മിനിറ്റ് വൈകും.
•ജനുവരി ഒന്ന്, മൂന്ന്, ആറ്, ഏഴ്, എട്ട്, 10 തീയതികളില്‍ രാത്രി 10.20ന് പുറപ്പെടുന്ന മംഗലാപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് രണ്ട് മണിക്കൂര്‍ വൈകി പുലര്‍ച്ച 12.20ന് പുറപ്പെടും. ഇതേ ട്രെയിന്‍ ജനുവരി രണ്ട്, നാല്, ഒമ്ബത് തീയതികളില്‍ ഒന്നര മണിക്കൂര്‍ വൈകി രാത്രി 11.50ന് പുറപ്പെടും.
•മംഗലാപുരം സെന്‍ട്രല്‍- സാന്ദ്രഗച്ചി വിവേക് എക്സ്പ്രസ് ജനുവരി ആറിന് ഒന്നേകാല്‍ മണിക്കൂര്‍ വൈകി രാത്രി 11ന് പുറപ്പെടും.
•ജനുവരി ഒന്നുമുതല്‍ പത്തുവരെ നാഗര്‍കോവില്‍-മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് ഷൊര്‍ണൂര്‍ ജങ്ഷനില്‍ ഒരുമണിക്കൂര്‍ പിടിച്ചിടും.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top