×

കേരളത്തില്‍ വീണ്ടും സൈബര്‍ ആക്രമണം

തിരുവനന്തപുരം: രാജ്യത്തുണ്ടായ വാനാക്രൈ ആക്രമണത്തിന്റെ ചുരുളഴിയും മുന്‍പെ കേരളത്തില്‍ വാനാക്രൈ മാതൃകയില്‍ വീണ്ടും സൈബര്‍ ആക്രമണം.

വിദേശത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം മെര്‍ക്കന്റൈല്‍ ബാങ്കിന്റെ കമ്ബ്യൂട്ടര്‍ ശൃംഖലയിലാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഫയലുകള്‍ തിരികെക്കിട്ടണമെങ്കില്‍ ബിറ്റ്കോയിന്‍ രൂപത്തില്‍ പണം നല്‍കണമെന്നാണ് ഇതോടൊപ്പമുണ്ടായിരുന്ന സന്ദേശം.

സംഭവത്തേക്കുറിച്ച്‌ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top