×

കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ആന്ധ്ര, തമിഴ്നാട് തീരങ്ങളോട് അടുക്കുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.

തിരുവനന്തപുരം : ആന്‍ഡമാന്‍ ദ്വീപസമൂഹത്തിനടുത്തുനിന്നു വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റിന്റെ വേഗവും പ്രഹരശേഷിയും വര്‍ധിച്ചാല്‍ ശ്രീലങ്കന്‍ തീരംവരെ എത്തും. ഇതു കേരളതീരത്തും കടല്‍ക്ഷോഭത്തിനിടയാക്കുമെന്നും മുന്നറിയിപ്പുണ്ട്.ആഘാതശേഷി വിലയിരുത്തിയശേഷമേ പുതിയ ചുഴലിക്കാറ്റിനു പേരിടുന്ന കാര്യം തീരുമാനിക്കൂ.

ആന്ധ്ര, തമിഴ്നാട് തീരമേഖലയില്‍ മൂന്നുദിവസത്തേക്കു ജാഗ്രതാനിര്‍ദേശമുണ്ട്. മറ്റന്നാള്‍വരെ കടലില്‍ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. കടലില്‍ പോയവര്‍ ഉടന്‍ തിരികെയെത്താനും നിര്‍ദേശമുണ്ട്. പുതിയ ചുഴലിക്കാറ്റ് കേരളത്തെ സാരമായി ബാധിക്കില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ആന്ധ്ര, തമിഴ്നാട് തീരങ്ങളിലേക്കു മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്.

ഇപ്പോള്‍ മണിക്കൂറില്‍ 40-50 കി.മീ. വേഗത്തില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംദിവസങ്ങളില്‍ 100 കിലോമീറ്ററിലധികം വേഗമാര്‍ജിക്കുമെന്നാണു കണക്കാക്കുന്നത്.അടിയന്തരസാഹചര്യങ്ങള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നു മുന്നറിയിപ്പുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top