×

ഓഖി ദുരന്തം ; മത്സ്യത്തൊഴിലാളികളെ ആശ്വാസപ്പിക്കാൻ മോദി നാളെ എത്തും

ന്യുഡല്‍ഹി: ഓടി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ ദുരിതങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുന്നു. നാളെ ഉച്ചയോടെ തലസ്ഥാനത്ത് എത്തുന്ന മോഡി പൂന്തുറ തീരദേശത്ത് സന്ദര്‍ശനം നടത്തും. പൂന്തുറ സെന്റ് തോമസ് സ്കൂളില്‍ വച്ചാണ് മത്സ്യത്തൊഴിലാളികളെ കാണുന്നത്. പത്ത് മിനിറ്റ് കൂടിക്കാഴ്ച നീട്ടുനില്‍ക്കും.

നേരത്തെ രാജ്ഭവനില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാനായിരുന്നു തീരുമാനം. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാലാണ് ആദ്യം തീരമേഖലയിലെ സന്ദര്‍ശനം ഒഴിവാക്കിയത്. എന്നാല്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പൂന്തുറയില്‍ സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനത്തില്‍ എത്തിയത്.

ഇന്ന് വൈകിട്ട് മംഗലാപുരത്ത് എത്തുന്ന മോഡി നാളെ രാവിലെ ലക്ഷദ്വീപിലായിരിക്കും ആദ്യം സന്ദര്‍ശനം നടത്തുക. തുടര്‍ന്ന്1.50ന് തിരുവനന്തപുരത്ത് എത്തും. കന്യാകുമാരിക്ക് പോകുന്ന മോഡി 4.30 ഓടെ തിരികെയെത്തും. തൈക്കാട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദുരിതം സംബന്ധിച്ച്‌ കേരളത്തിന്റെ നിലപാട് ചീഫ് സെക്രട്ടറി പ്രധാനമന്ത്രിയെ അറിയിക്കും.

ദുരിതത്തില്‍ കേന്ദ്രത്തിന്റെ ധനസഹായം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദുരിതബാധിത മേഖല സന്ദര്‍ശിക്കാന്‍ മോഡി തയ്യാറായത്.

അതേസമയം, ദേശീയ തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് ലത്തീന്‍ രൂപത ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top