×

എനിക്ക് വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കുവാവോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി

തിരുവനന്തപുരം: കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധത തുറന്ന് പറഞ്ഞതിന്റെ പേരില്‍ പാര്‍വതിയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി രംഗത്ത്. സംസ്ഥാനത്ത് കുറേ ദിവസങ്ങളായി ചര്‍ച്ചാ വിഷയമായിരുന്ന വിഷയത്തില്‍ ഇതാദ്യമായാണ് മമ്മൂട്ടി പ്രതികരിക്കുന്നത്.

എനിക്ക് വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കുവാവോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെ പ്രധാനമാണ് അഭിപ്രായ സ്വാതന്ത്ര്യവും. കസബയിലെ വിഷയത്തെക്കുറിച്ച്‌ വിമര്‍ശനമുണ്ടായ ദിവസം തന്നെ പാര്‍വതി ഇക്കാര്യം എന്നെ അറിയിച്ചിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്ന് അന്നുതന്നെ ഞാന്‍ പാര്‍വതിയെ ആശ്വാസിപ്പിച്ചിരുന്നു. എന്നാല്‍ വിദേശയാത്രകളിലും മറ്റ് തിരക്കുകളിലും ആയത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top