×

ആലിംഗന വിവാദം; ശശി തരൂരിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പാക്കി. വിവാദത്തിനൊടുവില്‍ ബുധനാഴ്ച പെണ്‍കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കുന്നതിന് തീരുമാനമായി, ആണ്‍കുട്ടിക്ക് വ്യാഴാഴ്ച നടക്കുന്ന പരീക്ഷ എഴുതാനും അനുവാദം നല്‍കി.

ശശി തരൂര്‍ എം പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. സംഗീത മല്‍സരത്തില്‍ വിജയിച്ച പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി അഭിനന്ദിച്ച്‌ ആലിംഗനം ചെയ്തതതിന്റെ പേരിലായിരുന്നു സ്കൂള്‍ അധികൃതര്‍ നടപടിയെടുത്തത്.

എന്നാല്‍, മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ക്ലാസ് ടീച്ചര്‍ പ്രശ്നം വഷളാക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പറയുന്നത്.വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ വന്‍ വിവാദമായിരുന്നു. തര്‍ക്കം മുറുകുന്നതിനിടെയാണ് ശശി തരൂര്‍ എംപിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിലെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top