×

ആര്‍.കെ നഗറില്‍ നാല്​ മണി വരെ 68 ശതമാനം പോളിങ്​

ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന്​ ഒഴിവു വന്ന തമിഴ്നാട്ടിലെ ആര്‍. കെ നഗര്‍ മണ്ഡലത്തില്‍ വോ​െട്ടടുപ്പ്​ അവസാനിച്ചു. 256 ബൂത്തുകളിലാണ്​ വോ​െട്ടടുപ്പ്​ നടന്നത്. വൈകുന്നേരം നാല്​ മണിവരെ 68.71 ശതമാനമായിരുന്നു പോളിങ്​. ​

പണം വിതരണം ചെയ്ത സംഭവവും ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ട കേസും കണക്കിലെടുത്ത് മണ്ഡലത്തില്‍ കര്‍ശന സുരക്ഷയായിരുന്നു ഒരുക്കിയത്​. മണ്ഡലത്തിലെ സുരക്ഷ സംബന്ധിച്ച്‌ മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശവും നിലവിലുണ്ടായിരുന്നു. 75 ഫ്ലൈയിങ്​ സ്ക്വാഡുകളും 21 നിരീക്ഷണ സംഘങ്ങളും 20 വീഡിയോ സ്ക്വാഡുകളും മണ്ഡലത്തില്‍ സജ്ജീകരിച്ചിരുന്നു. വിവിധ ഭാഗങ്ങളിലായി 960 സി.സി.ടി.വി കാറകളും സ്ഥാപിച്ചു​. കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വാഹനങ്ങള്‍
മണ്ഡലത്തിലേക്ക് പ്രവേശിപ്പിച്ചത്​. വോട്ടെണ്ണുന്ന ഡിസംബര്‍ 24 വരെ സുരക്ഷ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അണ്ണാ ഡി.എം.കെക്കായി ഇ. മധുസൂദനനും ഡി.എം.കെക്കായി മരുതു ഗണേഷും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടി.ടി.വി ദിനകരനും മത്സര രംഗത്തുള്ളത്​. 59 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്​. രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരത്തോളഒ വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top