×

എന്തുകൊണ്ട് ഗുജറാത്തില്‍ തങ്ങള്‍ക്ക് 150 സീറ്റു ലഭിച്ചില്ല? അമിത് ഷാ പറയുന്നു

ന്യൂദല്‍ഹി: ഗുജറാത്തില്‍ പാര്‍ട്ടി 150 സീറ്റുകളെന്ന ബി.ജെ.പി പ്രതീക്ഷ തകര്‍ന്നതിനു പിന്നാലെ കോണ്‍ഗ്രസിനെ പഴിചാരി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ജാതി രാഷ്ട്രീയവും തരംതാണ രാഷ്ട്രീയ സംവാദങ്ങളും കൊണ്ടുവന്നുവെന്നാണ് അമിത് ഷായുടെ ആരോപണം.

കോണ്‍ഗ്രസ് ജാതീയതയുടെ വിത്തിടാന്‍ ശ്രമിക്കുകയാണെന്നും ജനങ്ങള്‍ ജാഗരൂകരാകണമെന്നും പറഞ്ഞാണ് അമിത് ഷാ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

കോണ്‍ഗ്രസ് വളരെ തരംതാണ നിലയിലേക്ക് ചര്‍ച്ചകള്‍ കൊണ്ടുപോയതുകൊണ്ടാണ് 150 സീറ്റുകള്‍ എന്ന തങ്ങളുടെ ലക്ഷ്യം നടക്കാതെ പോയതെന്നും ഷാ പറയുന്നു.

ഗുജറാത്തിലെ ബി.ജെ.പിയുടെ വിജയം ചെറുതാണെന്നും ധാര്‍മ്മികമായി ജയിച്ചത് കോണ്‍ഗ്രസാണെന്നുമുള്ള കോണ്‍ഗ്രസ് അവകാശവാദങ്ങളെയും അമിത് ഷാ തള്ളി. എട്ടുശതമാനത്തിന്റെ മാര്‍ജിനിലുളള വിജയം അത്ര ചെറുതല്ലെന്നാണ് അമിത് ഷാ പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top