×

പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കു : കെ.എം മാണി

കോട്ടയം : ഞങ്ങളെ മുന്നണിയിലെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും ഇനി പോകില്ലെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി. ഒരു തീരുമാനവും ചാടിക്കയറി എടുക്കില്ലെന്നും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മാണി വ്യക്തമാക്കി.

കേരളാ കോണ്‍ഗ്രസ് എടുത്തു ചാടി തീരുമാനമെടുക്കുന്ന പാര്‍ട്ടിയല്ല. ഏത് മുന്നണിയിലേയ്ക്ക് എന്ന ആലോചനകള്‍ ശക്തമായി പുരോഗമിക്കുന്നുണ്ട്. ആ തീരുമാനത്തിനായി അല്‍പ്പം കൂടി കാത്തിരിക്കണമെന്നും കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനത്തില്‍ മാണി വിശദീകരിച്ചു.

ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള ശേഷി ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിനുണ്ടെന്നും പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്നും അതിന് ഇടതുപക്ഷം വലതുപക്ഷം എന്ന വ്യത്യാസമൊന്നും ഇല്ലെന്നും മാണി അറിയിച്ചു.

അതേസമയം, കെ.എം മാണിയെ ഇടതു മുന്നണിയ്ക്ക് വേണ്ടെന്ന് ആവര്‍ത്തിച്ച്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എല്‍.ഡി.എഫ് വിട്ടുപോയവര്‍ തിരികെ വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍, അഴിമതിക്കാരെയും അവസരവാദികളെയും കുത്തിനിറച്ച്‌ മുന്നണി വികസിപ്പിക്കുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കാനം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top