×

സംസ്ഥാനത്തിന്റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി

സംസ്ഥാനത്തിന്റെ 44-ാമതു ചീഫ് സെക്രട്ടറിയായി പോള്‍ ആന്റണി ചുമതലയേറ്റു. നിലവില്‍ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്നു പോള്‍ ആന്റണി. ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെഎം ഏബ്രഹാം വിരമിച്ച ഒഴിവിലാണ് നിയമനം നടത്തിയിരിക്കുന്നത്.

1938 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. അടുത്ത വര്‍ഷം ജൂണ്‍ 30 വരെയാണ് പോള്‍ ആന്റണിയുടെ സര്‍വ്വീസ് കാലാവധി. കേന്ദ്ര സെക്രട്ടറിമാരുടെ പട്ടികയില്‍ എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള പോള്‍ ആന്റണി തൃശ്ശൂര്‍ കാട്ടൂര്‍ ആലപ്പാട്ട് പാലത്തിങ്കല്‍ പി പി ആന്റണിയുടെ മകനാണ്.

കൊല്ലം, ആലപ്പുഴ ജില്ലകളില്‍ കലക്ടറായി സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്തു വൈദ്യുതി, പട്ടികവിഭാഗ ക്ഷേമ വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. 2011 മുതല്‍ ’16 വരെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ചെയര്‍മാനായി. 2000- 2005 കാലത്തു കൊച്ചി സ്‌പെഷല്‍ ഇക്കണോമിക് സോണിന്റെ ഡവലപ്‌മെന്റ് കമ്മിഷണറായിരുന്നു. ഈ സമയത്തു കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ബോര്‍ഡിന്റെ ട്രസ്റ്റിയുമായി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, വാണിജ്യ നികുതി കമ്മിഷണര്‍, സപ്ലൈകോ എംഡി, വ്യവസായ വാണിജ്യ ഡയറക്ടര്‍ പദവികളും പോള്‍ ആന്റണി വഹിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top