×

ശരീരത്തില്‍ പാക്കിസ്ഥാന്‍ പതാക വരച്ച വിവാദ മോഡല്‍ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്,

ന്യൂഡല്‍ഹി: വിവാദ മോഡലും ബിഗ് ബോസ് 11 മത്സരാര്‍ത്ഥിയുമായ ആര്‍ഷി ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. ബിഗ് ബോസ് ഹൗസില്‍ പ്രവേശിച്ച്‌ ആര്‍ഷിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ് ഇട്ടിട്ടുണ്ട്. ജലന്ധര്‍ കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ദേഹത്ത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ചിത്രങ്ങള്‍ വരച്ച്‌ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്നതിനാണ് കേസ്. മൂന്ന് മാസമായിട്ടും കോടതി നടപടികളോട് സഹകരിക്കാന്‍ താരം തയാറായിരുന്നില്ല. രണ്ടാം തവണയാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

നേരത്തെ, ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചാല്‍ പൂര്‍ണനഗ്നയായി പിന്‍ഭാഗം കാണിക്കുമെന്നായിരുന്നു മോഡല്‍ ആര്‍ഷി ഖാന്‍ പറഞ്ഞത്. ഷാഹിദ് അഫ്രീദി സെഞ്ചുറിയടിച്ചാല്‍ താന്‍ പൂര്‍ണനഗ്നയായി മുന്‍ഭാഗം തന്നെ പ്രദര്‍ശിപ്പിക്കും എന്നും അന്ന് ആര്‍ഷി പറഞ്ഞിരുന്നു.

ലോകകപ്പ് ട്വന്റ്-20യില്‍ ഇന്ത്യ വിജയിച്ചില്ലെങ്കില്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയേയും വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയേയും ബലാല്‍സംഗം ചെയ്യുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top