×

നോട്ട്‌ നിരോധനം; ജിഎസ്‌ടി ; ലീഡ് നിലയില്‍ ബിജെപിയുമായി കടുത്ത പോരാട്ടത്തില്‍ കോണ്‍ഗ്രസ്

അഹമ്മദാബാദ്: തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും ശക്തമായ രീതിയില്‍ തിരിച്ച് വരാനും നഷ്ടമായ സീറ്റുകള്‍ തിരികെ പിടിച്ചെടുക്കാന്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തോട് ബിജെപി ഏറെ അടുത്തെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ലീഡില്‍ ഏറെ പിന്നില്‍ പോയെങ്കിലും പിന്നീട് ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് .

പട്ടേല്‍ സമുദായത്തിന്റെ പ്രതിഷേധം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ച മേഖലയില്‍  ബിജെപി ലീഡ് പിടിച്ചു. അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ കൂടിയും മാന്യമായ ഒരു ലീഡ് നിലയാണ് ഗുജറാത്തില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി മധ്യഗുജറാത്ത് കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് കാണാന്‍ സാധിച്ചത്.

നോട്ട് നിരോധനത്തോടും ജിഎസ്ടിയോടുമെല്ലാം എത്തരത്തില്‍ ജനങ്ങള്‍ വിലയിരുത്തുമെന്ന് അല്‍പസമയത്തിനുള്ളില്‍ അറിയാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top