×

ആയുര്‍വേ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ (APDA) സംസ്ഥാന സമ്മേളനം കുട്ടിക്കാനത്ത്‌

തൊടുപുഴ : ആയുര്‍വ്വേദ ഫാര്‍മസ്യൂട്ടിക്കല്‍ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്റെ അഞ്ചാമത്‌ സംസ്ഥാന സമ്മേളനം 9,10 തീയതികളില്‍ ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത്‌ തൃശങ്കു റിസോര്‍ട്ടില്‍ വച്ച്‌ നടക്കും. 10 ന്‌ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ പി യു രാജു അധ്യക്ഷത വഹിക്കും. വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും ജനറല്‍ സെക്രട്ടറി രണ്‍ജിത്‌ കുമാര്‍ അവതരിപ്പിക്കും. സംഘടനയുടെ രക്ഷാധികാരി പി എന്‍ സേതു, ജി എസ്‌, ട്രഷറര്‍ സഹാല്‍ എം കെ, സംസ്ഥാന കണ്‍വീനര്‍ എസ്‌ സുനില്‍, സൗത്ത്‌ സോണ്‍ കണ്‍വീനര്‍ എ ബി അന്‍സറുദ്ദീന്‍, നോര്‍ത്ത്‌ സോണ്‍ കണ്‍വീനര്‍ അജിത്‌കുമാര്‍, ജോ. സെക്രട്ടറി അഡ്വ. സഞ്‌ജീവ്‌ എം എസ്‌, തുടങ്ങിയവര്‍ സംസാരിക്കും. ജിഎസ്‌ടി നടപ്പിലാക്കിയതിന്‌ ശേഷം അംഗങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും അവയ്‌ക്കുള്ള പരിഹാരങ്ങളും കോടതി വിധിയനുസരിച്ച്‌ അബ്‌കാരി നിയമങ്ങളില്‍ നിന്ന്‌ അരിഷ്‌ടാസവങ്ങളെ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട നിയമ നടപടികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യുമെന്ന്‌ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷിജോ കെ പി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top