×

സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു

ചെന്നൈ: സംവിധായകന്‍ ഗൗതം മേനോന്റെ കാര്‍ അപകടത്തില്‍പെട്ടു.

വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ ചെമ്മെഞ്ചേരിയിലാണ് അപകടം നടന്നത്.

പുലര്‍ച്ചെ ചെന്നൈയിലേക്ക് പോവുകയായിരുന്ന ഗൗതം മേനോന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ഗൗതം മേനോന്റെ കാറിന് മുന്‍പില്‍ ഉണ്ടായിരുന്ന ലോറി പെട്ടെന്ന് തിരിഞ്ഞതാണ് കാറിന്റെ നിയന്ത്രണം നഷ്ടമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സംഭവസ്ഥലത്തുണ്ടായിരുന്നവരാണ് അപകടവിവരം പൊലീസിനെ അറിയിച്ചത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ഗൗതം മേനോന്‍ മദ്യപിച്ചിരുന്നില്ലെന്നും അമിത വേഗത്തിലായിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top