×

ശബരിമലയില്‍ ഭക്തജനപ്രവാഹം

പത്തനംതിട്ട: അവധി ദിനമായതിനാല്‍ ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ ഒഴുക്ക്. മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് സന്നിധാനത്ത് തുടരുന്നത്. പമ്ബയില്‍ ഭക്തരെ വടം കെട്ടിയാണ് നിയന്ത്രിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ശബരിമല സന്നിധാനത്ത് തിരക്ക് വര്‍ധിക്കുക സാധാരണമാണ്.

കഴിഞ്ഞയാഴ്ച്ച ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ശബരിമല യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്നലെയും ഇന്നും തിരക്ക് കൂടാന്‍ കാരണമായി. തിരക്ക് കൂടിയതോടെ പമ്ബയില്‍ ഭക്തരെ വടം കെട്ടി തടഞ്ഞു. ചന്ദ്രാനന്ദന്‍ റോഡിലൂടെയും ഭക്തരെ കടത്തിവിട്ടില്ല.

തിരക്ക് വര്‍ധിച്ചതോടെ കൂട്ടം തെറ്റിയ ഭക്തരുടെ എണ്ണവും കൂടി. ഇവര്‍ സന്നിധാനം പബ്ളിസിറ്റി ഓഫീസിനു മുന്നില്‍ തടിച്ചു കൂടി. നിലയ്ക്കലില്‍ നിന്ന് കാറുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ ഒന്നും തന്നെ പമ്ബയിലേക്ക് കടത്തിവിടുന്നില്ല. ശബരിമലയില്‍ ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top