×

കുമ്മനാന’ എന്ന് പേരിട്ടയാള്‍ക്ക് കുമ്മനം രാജശേഖരന്റെ മറുപടി

കൊച്ചി: കൊച്ചി മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞന്‍ ആനയ്ക്ക് പരിഹാസപൂര്‍വ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തില്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ.’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ മനോഭാവം വെച്ചു പുലര്‍ത്തണമെന്നാണ് ഗീതാകാരന്‍ പറയുന്നത്’. മെട്രോയുടെ പേരിലേറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ കുമ്മനത്തിന്റെ പ്രതികരണം ഇതാദ്യമാണ് വരുന്നത്.

‘ആരോടും പ്രയാസമില്ല, സന്തോഷവുമില്ല,എന്ത് ചെയ്താലും എനിക്ക് മാറ്റമില്ല. എല്ലാം കൗതുകത്തോടെ ഞാന്‍ നോക്കിക്കാണുകയാണ്.’ എന്നും അദ്ദേഹം പ്രതികരിച്ചു.കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നത്തിന് പേരിടാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ഉള്ളത്. ലിജോ വര്‍ഗീസ് എന്നൊരാള്‍ പരിഹാസപൂര്‍വ്വം കമന്റ് ചെയ്ത ‘കുമ്മനാന’ എന്ന പേര് വൈറല്‍ ആകുകയായിരുന്നു.

എന്നാല്‍ മെട്രോ മാനദണ്ഡങ്ങള്‍ അധികൃതര്‍ തിരുത്തുകയായിരുന്നു. പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top