×

സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക്അനുമതി നിഷേധിച്ചു.

ബോളിവുഡ് നടി സണ്ണി ലിയോൺ പങ്കെടുക്കുന്ന പുതുവൽസരദിന പരിപാടിക്ക് കർണാടക സർക്കാർ അനുമതി നിഷേധിച്ചു. പ്രതിഷേധക്കാർ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് നടപടി. പുതുവൽസരദിനത്തിൽ ബെംഗളൂരുവിൽ സംഘടിപ്പിച്ചിരുന്ന നൃത്തപരിപാടിക്കാണ് സണ്ണി ലിയോൺ എത്തേണ്ടിയിരുന്നത്.

എന്നാൽ സണ്ണി ലിയോൺ എത്തുന്നതിൽ പ്രതിഷേധിച്ച് ചില സംഘടനകൾ ഇക്കഴിഞ്ഞ ഡിസംബർ ഏഴിന് ബെംഗളൂരൂവിൽ മാർച്ച് നടത്തിയിരുന്നു. താരം കർണാടകയിൽ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കർണാടക രക്ഷണ വേദികെയെന്ന സംഘടന സണ്ണി ലിയോണിന്റെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ സാംസ്കാരികത നഷ്ടപെടുത്തുന്നതാണ് സണ്ണി ലിയോണിന്റെ ബെംഗളൂരൂ സന്ദർശനമെന്ന് ആരോപിച്ചായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ചില സംഘടനകളിലെ ആളുകൾ ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തുവന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top