×

ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച്‌ തീപിടിച്ചു

തൃശൂര്‍: ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി കിടക്കയില്‍ വച്ച ലാപ്ടോപ് പൊട്ടിത്തെറിച്ച്‌ തീപിടിച്ചു. ബാറ്ററി ചൂടായതിനെ തുടര്‍ന്ന് ലാപ്ടോപ് വച്ചിരുന്ന കിടക്കയിലേക്ക് തീ പടരുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. നാട്ടിക ബിഎഡ് സെന്ററിന് സമീപം താമസിക്കുന്ന കാഞ്ഞിരപ്പറമ്ബില്‍ ശിവരാമന്റെ വീട്ടിലാണ് ലാപ്ടോപ് പൊട്ടിത്തെറിച്ചത്. ശിവരാമന്റെ മകള്‍ ഉപയോഗിക്കുന്ന ലാപ്ടോപാണ് ഇത്. ലാപ്ടോപ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് വീട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴാണ് മെത്തയിലേക്കും തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top