യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ച് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
![](https://www.gramajyothi.com/wp-content/uploads/2017/12/z503.jpg)
പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില് അച്ഛന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി.
മകള്‍ക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛന്റെ ക്രൂരകൃത്യം. ഇന്നലെ രാത്രിയോടെയോ ഇന്ന് പുലര്‍ച്ചയോടെയോ ആണ് കൊലപാതകം നടന്നതെന്നാണ് സൂചന.
വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി. പെരിന്തല്‍മണ്ണ താഴെക്കോടാണ് ശശിയുടെ ഭാര്യവീട്. രാവിലെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു ശശി. പ്ലസ്ടുവിന് ശേഷം പി.എസ്.സി പരിശീലനം നടത്തുകയായിരുന്നു ശാലു.
മുഴുവന്‍ വാര്‍ത്തകള്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്