×

പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.

കണ്ണൂര്‍: . പാനൂര്‍ കുറ്റേരില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കാട്ടീന്റവിട ചന്ദ്രനാണ് വ്യാഴാഴ്ച രാവിലെ വെട്ടേറ്റത്. ഇരുകാലുകളും മഴുകൊണ്ട് വെട്ടിയിട്ടുണ്ട്. ചന്ദ്രനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

തിരുവനന്തപുരം ജില്ലയിലും രാഷ്ട്രീയ സംഘര്‍ഷം അരങ്ങേറിയിട്ടുണ്ട്. ബുധനാഴ്ച രത്രി സി.പി.എം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയംഗം എല്‍.എസ് റാജുവിനാണ് വെട്ടേറ്റത്. ശ്രീകാര്യം എടവക്കോട്ട് മൊബൈാല്‍ ഫോണില്‍ സംസാരിച്ചു നിന്ന സാജുവിനെ ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സാജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നാണ് സി.പി.എം ആരോപിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top