×

മത്സരിക്കാന്‍ ആളില്ല; കേരളോത്സവം വഴിപാടാകുന്നു

പത്തനംതിട്ട: മത്സരാര്‍ഥികളില്ലാതെ കേരളോത്സവം വഴിപാടായി മാറുന്നു. യുവജനങ്ങളുടെ കലാസാംസ്കാരിക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കാനാണ് ഇത് നടത്തുന്നത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സഹകരണത്തോടെ പഞ്ചായത്ത്, നഗരസഭകളില്‍ കേരളോത്സവം നടന്നുവരുകയാണിപ്പോള്‍. തയാറെടുപ്പുകള്‍ ഇല്ലാതെയാണ് നടത്തുന്നത്. മിക്ക ഇനങ്ങളിലും മത്സരിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. 29 വര്‍ഷം മുമ്ബാണ് കേരളോത്സവം ആരംഭിച്ചത്. തുടക്കത്തില്‍ ഏറെ ജനശ്രദ്ധ നേടിയിരുന്നു. എന്നാല്‍, പിന്നീട് യുവജന പങ്കാളിത്തം കുറഞ്ഞു. പല ഇനങ്ങളിലും മത്സരിക്കാന്‍ ഒന്നും രണ്ടുപേര്‍ മാത്രമേയുള്ളൂ. 15 മുതല്‍ 40 വയസ്സുവരെയുള്ളവരാണ് മത്സരിക്കുന്നത്. പഞ്ചായത്തുതലം കഴിഞ്ഞ് ബ്ലോക്ക്, ജില്ലതല മത്സരങ്ങളുമുണ്ട്. പഞ്ചായത്തുതല കേരളോത്സവം സംഘടിപ്പിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് 20,000 രൂപയും നഗരസഭ, ബ്ലോക്കിന് 30,000 രൂപയും ജില്ലതലത്തിന് രണ്ടരലക്ഷം രൂപയുമാണ് നല്‍കുന്നത്. ജില്ല കേരളോത്സവം നവംബര്‍ രണ്ടാംവാരം പത്തനംതിട്ട: ജില്ല കേരളോത്സവം നവംബര്‍ രണ്ടാം വാരം പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയം, ജില്ല സ്റ്റേഡിയം എന്നിവിടങ്ങളില്‍ നടത്താന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കായിക മത്സരങ്ങള്‍ നവംബര്‍ 11,12 തീയതികളില്‍ പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിലും കലാമത്സരങ്ങള്‍ 18, 19 തീയതികളില്‍ പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാകും നടക്കുക. ജില്ലതല ഉദ്ഘാടനവും ഘോഷയാത്രയും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.

ബ്ലോക്കുതല കേരളോത്സവങ്ങളില്‍ വിജയികളാകുന്നവരാണ് ജില്ലതല മത്സരങ്ങളില്‍ പങ്കെടുക്കുക. ജില്ലതല മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് ഡിസംബര്‍ രണ്ടാം വാരം നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാം. ജില്ലതല കേരളോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പരിശീലനത്തി​െന്‍റ അഭാവം ഉണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും.

യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ല പഞ്ചായത്ത് അംഗം ബി. സതികുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഗിരിജ മധു, എം.ബി. സത്യന്‍, ശോശാമ്മ തോമസ്, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.കെ. സതി, യുവജനക്ഷേമ ബോര്‍ഡ് ജില്ല കോ-ഓഡിനേറ്റര്‍ കെ.

ജയകൃഷ്ണന്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ ശ്രീലേഖ, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.കെ. ഗോപി എന്നിവര്‍ പങ്കെടുത്തു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top