×

തമിഴ്​നാട്​ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്​കരിച്ചു

മല്ലപ്പള്ളി: തമിഴ്നാട് കടലൂര്‍ ജില്ലയിലെ രാമനാഥത്തിനു സമീപം എഴുതൂറില്‍ വാഹനാപകടത്തില്‍ മരിച്ച കോട്ടാങ്ങല്‍ വട്ടപ്പാറ പുളിഞ്ചുമാക്കല്‍ പ്രകാശ് (37), സഹോദരന്‍ പ്രദീപ് (33), പ്രകാശി​െന്‍റ ഭാര്യ പ്രിയ (34) എന്നിവര്‍ക്ക് നാടി​െന്‍റ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വെള്ളിയാഴ്ച ഉച്ചക്ക് പാമലയിലെ െഎ.പി.സി പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടന്നത്. രാവിലെ മല്ലപ്പള്ളിയിലെ സ്വകാര്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ നെല്ലിമൂട്ടില്‍ പൊതുദര്‍ശനത്തിനുെവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശോശാമ്മ തോമസ്, വൈസ് പ്രസിഡന്‍റ് കുഞ്ഞുകോശി പോള്‍, കോട്ടാങ്ങല്‍ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് ജോസി ഇലഞ്ഞിപ്പുറം, മുന്‍ എം.എല്‍.എ ജോസഫ് എം. പുതുശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒാമന സുനില്‍, കെ. സതീശ്, എബിന്‍ ബാബു, ടി.എന്‍. വിജയന്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരടക്കം നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചെന്നൈയില്‍നിന്ന് പ്രകാശി​െന്‍റയും പ്രദീപി​െന്‍റയും മാതാവ് ഏലിയാമ്മയുടെ സഹോദരിയുടെ മക​െന്‍റ വിവാഹത്തില്‍ പെങ്കടുക്കാന്‍ വരവെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെടുകയായിരുന്നു.

സംഭവത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top