×

ആന മ്യൂസിയത്തി​െന്‍റ മേല്‍ക്കൂര വീണ്ടും ചോരുന്നു

കോന്നി: ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണി നടത്തിയ കോന്നി ഇക്കോ ടൂറിസത്തിലെ . നിര്‍മാണത്തിലെ അപാകതയാണ് ചോര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 2007ലാണ് കോന്നി ഇക്കോ ടൂറിസം സ​െന്‍ററില്‍ പുതിയ കെട്ടിടത്തില്‍ ആന മ്യൂസിയം പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ആന മ്യൂസിയം. ആനയുടെ അസ്ഥികൂടം, വിവിധ ഇനം പക്ഷിമൃഗാദികളുടെ ശബ്ദം, ആനപിടിത്തത്തി​െന്‍റ ചരിത്രം പറയുന്ന ചിത്രപ്രദര്‍ശനം ഉള്‍െപ്പടെ ഒരു കെട്ടിടത്തി​െന്‍റ മൂന്ന് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരുന്നത്. അന്നത്തെ കാലത്ത് ഉയര്‍ന്ന കെട്ടിടമാണ് നിര്‍മിച്ചത്. മേല്‍ക്കൂര തടികൊണ്ട് നിര്‍മിച്ച്‌ ഓടുപാകിയതായിരുന്നു. എന്നാല്‍, നിര്‍മാണത്തിലെ പാകപ്പിഴ കാരണം വര്‍ഷങ്ങളായി മ്യൂസിയത്തി​െന്‍റ മേല്‍ക്കൂര ചോര്‍ന്നൊലിച്ച്‌ കെട്ടിടത്തി​െന്‍റ ഒരുഭാഗം നിലംപൊത്തുന്ന സ്ഥിതിയിലായി. ഇതേതുടര്‍ന്നാണ് മ്യൂസിയത്തി​െന്‍റ അറ്റകുറ്റപ്പണി നടത്താന്‍ മോഹന്‍ പിള്ള ഡി.എഫ്.ഒ ആയിരുന്ന കാലത്ത് നടപടി ആരംഭിച്ചത്. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്ത് മ്യൂസിയത്തി​െന്‍റ മേല്‍ക്കൂര പൊളിച്ചുമാറ്റി ടിന്‍ ഷീറ്റ് പാകിയ പുതിയ മേല്‍ക്കൂര നിര്‍മാണം ആരംഭിച്ചു. ഒന്നരമാസം മുമ്ബാണ് മേല്‍ക്കൂരയുടെ നിര്‍മാണം പൂര്‍ത്തിയായത്.

എന്നാല്‍, പുതിയ മേല്‍ക്കൂര നിര്‍മിച്ച്‌ മ്യൂസിയത്തി​െന്‍റ ബാക്കി നിര്‍മാണപ്രവര്‍ത്തനം നടക്കുമ്ബോഴാണ് വീണ്ടും ചോരാന്‍ തുടങ്ങിയത്. മ്യൂസിയത്തി​െന്‍റ അറ്റകുറ്റപ്പണിക്ക് മാത്രം വനംവകുപ്പ് 40 ലക്ഷത്തിലധികം രൂപയാണ് ചെലവഴിക്കുന്നത്. ജനകീയ സമരസമിതി രൂപവത്കരിച്ചു കോഴഞ്ചേരി: ചെട്ടിമുക്ക് –തടിയൂര്‍ റോഡി​െന്‍റ ശോച്യാവസ്ഥ പരിഹരിക്കാന്‍ 101 അംഗ ജനകീയ സമരസമിതി രൂപവത്കരിച്ചു. ജില്ല പഞ്ചായത്തി​െന്‍റ ഉടമസ്ഥതയിലുള്ള ഈ റോഡി​െന്‍റ അറ്റകുറ്റപ്പണി നടത്തിയിട്ട് 15 വര്‍ഷത്തിലേറെയായി.

ഈ റോഡിലൂടെ അഞ്ച് ടണ്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടാനുള്ള ശേഷിയെ ഉള്ളൂവെങ്കിലും 37 ടണ്‍ ഭാരം കയറ്റിയ ടോറസ് ലോറികള്‍ കരിങ്കല്ലുമായി പോകുന്നതാണ് തകരാന്‍ കാരണം. ഇതിനെ എതിര്‍ക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് പി.ഡബ്ല്യു.ഡി ഈ റോഡ് ജില്ല പഞ്ചായത്തിന് വിട്ടുകൊടുത്ത് തടിതപ്പിയത്. 40 ടണ്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടുന്ന തരത്തില്‍ റോഡ് നിര്‍മിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top