×

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

വികസനക്കുതിപ്പിന് ഗതിവേഗം നല്‍കാന്‍ കുടുംബശ്രീക്ക് സാധിക്കണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്: -ഭൂപരിഷ്കരണം, വിദ്യാഭ്യാസ പരിഷ്കരണം, സാക്ഷരത പ്രസ്ഥാനം, ജനകീയാസൂത്രണ പദ്ധതി എന്നിവയെപ്പോലെ സമൂഹത്തില്‍ സമൂലപരിവര്‍ത്തനത്തിനുതകുന്ന ഉപാധിയായി കുടുംബശ്രീ മാറിയതായി മന്ത്രി ടി.പി. രാമകൃഷ്ണന്‍. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്ബാട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുടുംബശ്രീ സ്കൂളി​െന്‍റ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിരവധി മാതൃകകള്‍ രാജ്യത്തിനും ലോകത്തിനും സമ്മാനിച്ച കേരളത്തി​െന്‍റ മറ്റൊരു നാഴികക്കല്ലാണ് കുടുംബശ്രീ. രണ്ട് ദശകം പിന്നിടുേമ്ബാള്‍ പരിമിതികള്‍ മറികടന്ന് കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനും പുതിയ വികസനമാതൃകകള്‍ സൃഷ്ടിക്കുന്നതിനും കുടുംബശ്രീ സ്കൂള്‍ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ കൂടുതല്‍ ചലനാത്്മകമാക്കുന്നതിനും പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമാണ് കുടുംബശ്രീ സ്കൂള്‍ എന്ന ആശയത്തിന് രൂപംനല്‍കിയത്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ വി.കെ. സുമതി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ പി.സി.

കവിത പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.പി. നാണു, കെ.കെ. രവി, അസി.

ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ ടി. ഗിരീഷ്കുമാര്‍, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് കെ.വി. കുഞ്ഞിക്കണ്ണന്‍, സി.ഡി.എസ് മുന്‍ ചെയര്‍പേഴ്സന്‍ എം. നളിനി, പി.

ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണി വേങ്ങേരി സ്വാഗതവും സി.ഡി.എസ് വൈസ് ചെയര്‍പേഴ്സന്‍ പി.കെ. രമ നന്ദിയും പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top