×

എസ്​.വൈ.എസ്​ വിരുന്ന്

കുറ്റ്യാടി: കൂട്ടൂര്‍ യൂനിറ്റ് എസ്.വൈ.എസ് വിരുന്ന് സംഘടിപ്പിച്ചു. ടി.ടി. അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ തങ്ങള്‍ തളീക്കര അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ മിസ്ബാഹി ചെറുമോത്ത് ക്ലാസ് എടുത്തു. അബ്ദുസ്സലാം സഖാഫി ആക്കല്‍, ശരീഫ് സഖാഫി കുറ്റ്യാടി എന്നിവര്‍ സംബന്ധിച്ചു. സോളിഡാരിറ്റി ഏരിയ പ്രവര്‍ത്തക സംഗമം വടകര: സോളിഡാരിറ്റി വടകര ഏരിയ പ്രവര്‍ത്തക സംഗമം ശാന്തിനികേതനില്‍ നടന്നു. സോളിഡാരിറ്റി ജില്ല പ്രസിഡന്‍റ് കെ.സി. അന്‍വര്‍ ഉദ്ഘാടനം ചെയതു. ജില്ല വൈസ് പ്രസിഡന്‍റ് നൂഹ്, ഏരിയ പ്രസിഡന്‍റ് ശക്കീബ് അര്‍സലാന്‍, സെക്രട്ടറി റാഷിദ് കോട്ടക്കല്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക സദസ്സ് 25ന് വടകര: കേരള പ്രവാസി ലീഗ് സംസ്ഥാന ക്യാമ്ബിനോടനുബന്ധിച്ച്‌ ഫാഷിസ്റ്റ് ‘വിരുദ്ധതതന്നെയാണ് രാജ്യസ്നേഹം’ എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച്‌ കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ നഗറില്‍ സാംസ്കാരിക സദസ്സ് സംഘടിപ്പിക്കും. പ്രവാസി ലീഗ് സംഘടിപ്പിക്കുന്ന പ്രതിരോധ പരിപാടിയുടെ ഭാഗമായാണ് സാംസ്കാരിക സദസ്സ്. മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എ. മജീദ് മുഖ്യാതിഥിയായിരിക്കും.

കെ.എന്‍.എ. ഖാദര്‍, സി.കെ. അബ്ദുല്‍ അസീസ്, ഡോ. കെ.എസ്.മാധവന്‍, മുഹ്സിന അശ്റഫ് എന്നിവര്‍ സംസാരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top